സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം; ചെലവാക്കപ്പെട്ടിട്ടുള്ളത് 54% പദ്ധതി വിഹിതം; ആകെ വാര്‍ഷിക പദ്ധതി തുക 38629 കോടി

തിരുവനന്തപുരം : സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴും 54 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചെലവാക്കപ്പെട്ടിട്ടുള്ളത്. 38629 കോടി രൂപയാണ് ആകെ വാര്‍ഷിക പദ്ധതി തുക. ഇതില്‍ 54.79 ശതമാനം മാത്രമാണ് ഇതുവരെയുള്ള പദ്ധതി വിനിയോഗം. അതായത് പാതിവഴിയില്‍ കിതയ്ക്കുന്നുവെന്ന് വ്യക്തം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച 8258 കോടിയിലും ചെലവഴിക്കപ്പെട്ടത് 56.96 ശതമാനം മാത്രം. സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതിയായ വീടുകള്‍ വെച്ചു നല്‍കുന്ന ലൈഫ് മിഷനായി വകയിരുത്തിയ 717 കോടിയില്‍ ചെലവഴിച്ചതും നാമമാത്രമായ തുകയാണ്. 3.76 ശതമാനം മാത്രമാണ് ഇതിലെ പദ്ധതി വിനിയോഗം. സാമൂഹിക നീതി വകുപ്പിന് കീഴില്‍ രോഗികളുടെ പരിചരിക്കുന്നവര്‍ക്ക് അടക്കം പണം നല്‍കുന്ന ആശ്വാസ കിരണം പദ്ധതിയും ഇഴഞ്ഞ് തന്നെ നീങ്ങുന്നുവെന്ന് ആസൂത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പറയുന്നു. 54 കോടിയുടെ നീക്കിവെച്ചതില്‍ ചെലവഴിക്കപ്പെട്ടത് 27.6 ശതമാനം തുകയാണ്.#financial-year

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...