ഒ.​ആ​ർ.കേ​ളു മ​ന്ത്രി​യാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നേ​ട്ട​മാ​കും​ -സി.​പി.​എം

ക​ൽ​പ​റ്റ: ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ മ​ന്ത്രി​യാ​കു​ന്ന​ത് വ​യ​നാ​ടി​നും പ​ട്ടി​ക​വ​ർ​ഗ -ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​ലി​യ നേ​ട്ട​മാ​കു​മെ​ന്ന് സി.പി.എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു. ജി​ല്ല നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെയുള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ മ​ന്ത്രി എ​ന്ന നി​ല​യി​ൽ സാ​ധി​ക്കും. വ​യ​നാ​ടി​നോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​​ന്റെ പ​രി​ഗ​ണ​ന കൂ​ടി​യാ​ണ് മ​ന്ത്രി പ​ദ​വി. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​നു​ഭ​വി​ക്കു​ന്ന​ത് മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ത​ൽ​കൂ​ട്ടാ​വും.

ജി​ല്ല​യു​ടെ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ കൈാ​ര്യം ചെ​യ്യു​ന്ന​തി​ലും എ​ൽ.​ഡി.​എ​ഫ് ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ളാ​ണ് ഒ.​ആ​ർ. കേ​ളു ഇ​തു​വ​രെ ന​ട​ത്തി​യ​ത്.അ​തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് മ​ന്ത്രി പ​ദ​വി. ആ​ദി​വാ​സി, കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ, വ​ന്യ​മൃ​ഗ​ശ​ല്യം, മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തി​നും നി​ര​ന്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി.ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​പെ​ടാ​ൻ മ​ന്ത്രി പ​ദ​വി ഉ​പ​ക​രി​ക്കുമെന്നും ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാടിന് നോവായി ജെൻസൻ്റെ മരണം

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു,...

വയനാട്: ദുരിതാശ്വാസത്തിൻ്റെ പേരിൽ അനധികൃത പിരിവ് നടത്തി കോൺഗ്രസ് പ്രവർത്തകൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ  പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌...

ഹേമ കമ്മിറ്റി; സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയം : വി. മുരളീധരന്‍

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ...

കേരള പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം

ഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ...