നന്ദകിഷോറിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന വൃഷഭ യുടെ ചിത്രീകരണം പൂർത്തിയായി. പാൻ ഇന്ത്യൻ ലെവലിൽ ഇറങ്ങുന്ന ഈ സിനിമ തെലുങ്ക് മലയാളം ദ്വിഭാഷാ ചിത്രമായാണ് ഇറങ്ങുന്നത്. എങ്കിലും ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തും റിലീസ് ചെയ്യും. മുംബൈയിൽ വെച്ച് നടന്ന അവസാന ഷെഡ്യൂളിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പാക്ക് അപ്പ് കേക്ക് മുറിച്ചു ആഘോഷിച്ചു. നായകനായ മോഹൻലാൽ തന്നെ ഈ വിവരം ‘എക്സി’ൽ കുറിച്ചിരുന്നു. നിലവിലുള്ള തീരുമാമാണ് അനുസരിച്ചു 2025 ദീപാവലി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് അറിയാൻ കഴിയുന്നത്. റോഷൻ മെക, ഷനയ കപൂർ, സഹ്റ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശോഭ കപൂർ, എക്താ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവരാണ് വൃഷഭ യുടെ നിർമാതാക്കൾ. ഈമ്പുരാൻ, തുടരും എന്നീ മോഹൻലാൽ സിനിമാലകളും റിലീസിനായി തയ്യാറെടുത്തു നില്കുന്നു.