ഡൽഹി: പാർലമെന്‍റ് അതിക്രമത്തിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്ന് കനത്ത സുരക്ഷയാണ് പാർലമെന്‍റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ കവാടത്തിലൂടെ പാർലമെന്‍റിലേക്ക് എം.പിമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എം.പിമാർ ഉയർത്തിയത്. നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. തുടർന്ന് ലോക്സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവെച്ചു.