പി സി ചാക്കോ എൻ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിക്കുള്ളിൽ തന്നെ ചേരിപ്പോര് രൂക്ഷമായതിനാലാണ് രാജി എന്നാണ് വിവരം. ഇന്നലെ വൈകിട്ട് ദേശീയ പ്രസിഡണ്ട് ശരദ് പവാറിന് കത്തയച്ചു. ദേശീയ വർക്കിംഗ് പ്രെസിഡന്റായി തുടരും എന്നും പി സി ചാക്കോ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ശശീന്ദ്രൻ പക്ഷം വിട്ടു നിന്നതും എൻ സി പി യിലെ ചേരിപ്പോര് വെളിവാക്കി.
പി സി ചാക്കോയെ മാറ്റി പകരം കുട്ടനാട് എം എൽ എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണം എന്നാണ് പാർട്ടിക്കുള്ളിലെ തന്നെ ആവശ്യം.