ചാനൽ ചർച്ചക്കിടെ വിദ്വെഷ പരാമർശങ്ങൾ നടത്തിയെന്നും മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ നടത്തിയെന്നുമുള്ള കേസിൽ പി സി ജോർജ്ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് കോടതിയിലാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ അഡിഷണൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ അറസ്റ്റ് നടക്കാൻ സാധ്യത ഉള്ളതിനാലാണ് അതിനു വഴികൊടുക്കാതെ നേരിട്ട് കോടതിയിലെത്തി കീഴടങ്ങിയത്. പി സി ജോർജ്ജിന്റെ ഒപ്പം ബിജെപി നേതാക്കളും ഉണ്ടായിരുന്നു.

നേരത്തെ മുൻകൂർ ജാമ്യം തള്ളിയതിനാൽ പോലീസ് പലവട്ടം പി സി ജോർജ്ജിന്റെ വസതിയിൽ എത്തിയിരുന്നു പക്ഷേ അവിടെ നിന്നും മാറിയിരുന്ന പി സി തിങ്കളാഴ്ച ഹാജരാക്കുമെന്ന് പോലീസിനെ അറിയിച്ചരുന്നു. ഒളിവിലായിരുന്ന പി സി ജോർജ്ജ് നാടകീയമായാണ് പോലീസിന് മുന്നിൽ കീഴടങ്ങാതെ നേരിട്ട് കോടതിയിൽ എത്തിയതി കീഴടങ്ങിയത്. 30 വർഷത്തെ രാഷ്ട്രീയ പൊതുപ്രവർത്തന പരിചയവും വര്ഷങ്ങളോളം എം എൽ എ ആയി ഇരുന്നിട്ടും പൊടുന്നനെ പ്രകോപിതനാകുകയും അമിതമായി പ്രതികരിക്കുകയും ചെയ്യുന്ന പി സി ജോർജ്ജിന് രാഷ്ട്രീയക്കാരനായി തുടരാനുള്ള അർഹതയില്ലെന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സമാന സ്വഭാവമുള്ള കേസുകൾ മുൻമ്പേ ഉണ്ടായിട്ടുണ്ടെന്നും അന്ന് ജാമ്യത്തിൽ പോരുമ്പോൾ പറഞ്ഞിട്ടുള്ള നിബന്ധനകൾ പലതും അദ്ദേഹം പാലിച്ചിട്ടില്ലെന്നും എല്ലാം കണക്കിലെടുത്തുകൊണ്ടാണ് മുൻകൂർ ജാമ്യം തള്ളിയത്.