കണ്ണൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണു പൊട്ടി അപകടം. മീൻകുന്നിൽ ക്ഷേത്രോത്സവത്തിലാണ് അമിട്ട് പൊട്ടി അപകടം ഉണ്ടായത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലരയോടെ അപകടം നടന്നു എന്നാണ് ലഭ്യമാകുന്ന വിവരം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം ആണെന്നാണ് അറിയുന്നത്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.