പ്രതിപക്ഷം ലഹരി പ്രശ്നങ്ങളിൽ ഉയർത്തിയ അടിയന്തിര പ്രമേയത്തിന് സഭയിൽ അവതരണാനുമതി. സമൂഹത്തിലെ ലഹരി വ്യാപനം വലിയ വിപത്താണെന്നും അത് അടിയന്തിതമായി ചർച്ച ചെയ്യുകയും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പി സി വിഷ്ണുനാഥാണ് നോട്ടീസ് അവതരിപ്പിച്ചത്. ഉച്ചക്ക് 12 മുതൽ 2 വരെ രണ്ടു മണിക്കൂറാണ് സഭ നിർത്തി വെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുവദിച്ചിട്ടുള്ളത്.