കണ്ണൂര്‍: പിവി അൻവർ പരസ്യനീക്കം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും പാർട്ടിയെ തളർത്താൻ ശ്രമിച്ചെന്ന വിമർശനവുമായി മുതിർന്ന നേതാവ് പികെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ ഇട്ടുകൊടുക്കരുതെന്ന് ശ്രീമതി വ്യക്തമാക്കി. അനുഭാവി ആയാലും ആരായാലും ഇത് പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാർട്ടിയാണെന്നും പാര്‍ട്ടിയെ തളര്‍ത്തുന്ന ഇത്തരം നടപടികള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പികെ ശ്രീമതി പറഞ്ഞു. ഇതിനിടെ, മുഖ്യമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി അദ്ദേഹത്തൊടൊപ്പമുള്ള കവർ ഫോട്ടോ അൻവർ ഫേസ് ബുക്ക് പേജിൽ നിന്ന് നീക്കി.#pksreemathi