രാഹുൽ ഗാന്ധിക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി, ഇത്തരം നിസാര ഹർജികളുമായി വരരുതെന്ന് താക്കീത്; ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്കാരൻ അശോക് പാണ്ഡേയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു.

കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്. ഇത്തരം നിസാര ഹർജികളുമായി വരരുതെന്ന് സുപ്രീം കോടതി ഹർജിക്കാരനെ താക്കീത് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചത്.

2019ലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ മാർച്ച് 24നാണ് രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

‘സീരിയലുകൾ എൻഡോസൾഫാൻ’; പ്രേംകുമാറിനെതിരെ മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാള ടെലിവിഷൻ സീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണെന്ന കേരള ചലച്ചിത്ര അക്കാദമി...

മുൻ എം.എൽ.എയുടെ പി.എ.യുടെ ഫോൺ ഹാക്ക് ചെയ്തുതട്ടിയത് ലക്ഷങ്ങൾ

റാന്നി: മൊബൈൽ ഫോൺ ഹാക്കുചെയ്ത് ബാങ്ക് അക്കൗണ്ടിൽനിന്ന് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്തു....

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ്; ദേശീയ പതാകയിൽ ചവിട്ടി

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബം​ഗ്ലാദേശിലെ വിദ്യാർത്ഥികൾ. ബംഗ്ലാദേശിലെ വിവിധ...

ബിജെപിയിൽ അം​ഗത്വമെടുത്ത് സിപിഎം നേതാവ്; പാർട്ടി വിട്ടത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

ആലപ്പുഴ : സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം ആലപ്പുഴ എരിയ...