പാറശ്ശാല: പോക്സോ കേസിലെ പ്രതിക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാധരന് വിധിച്ചു. നെല്ലിമൂട് തേരിവിള പുത്തെന്‍ വീട്ടില്‍ ബിജുവിനെയാണ് ശിക്ഷച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ തട്ടി കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. 2016ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.