പാറശാല: പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം തടവിനും 185000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രായ പൂര്‍ത്തി ആകാത്ത പെൺകുട്ടിയെ പിടിപ്പിച്ചതിനാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ വിദ്യാധരന് 30 വര്‍ഷം ശിക്ഷ വിധിച്ചത്.
പ്രതിയായ ചെങ്കല്‍ അറയ്യൂര് സ്വദേശി വില്‍സണ്‍ (52) നെയാണ് കോടതി ശിക്ഷിച്ചത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിൽ പ്രതി പെൺകുട്ടിയോട് ഉപദ്രവം നടത്തിയതായാണ് കേസ്.#pocso