സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം എസ് ഐക്ക് സസ്പെൻഷൻ

മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ് ഐക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്പെന്‍റ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പെരുമ്പടപ്പ് എസ് ഐയായ എന്‍ ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയത്. മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും ഇതേ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസിന്‍റെ വാഹന പരിശോധനാ റൂട്ടിന്‍റെ വിവരങ്ങളടക്കം സ്വര്‍ണ്ണകടത്ത് സംഘത്തിന് കൈമാറിയിരുന്നതായാണ് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയത്.
സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി എസ് ഐ സാമ്പത്തിക ഇടപാട് നടത്തിയതിന്‍റെ തെളിവും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം എസ് പി എസ് ശശിധരനാണ് എസ് ഐയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറിയത്. തുടര്‍ന്ന് ഡി ഐ ജി അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. എസ് ഐയും സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസും പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.

Read More:- ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന 2.25 കോടി തട്ടി; രണ്ടു​പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...