ഖാദി ഫൗണ്ടേഷൻ സമസ്​തക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാസിം ഇരിക്കൂർ

കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ്​ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ്​ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്​ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇന്ന് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാദി ഫൗണ്ടേഷനെന്ന് ഐ.എൻ.എൽ സംസ്​ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ.

മഹല്ലുകളുടെമേൽ ആധിപത്യം സ്​ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കാനാണ് പാണക്കാട്ടെ തങ്ങൾമാരെ മുന്നിൽനിറുത്തിയാണ് മുസ്​ലിം ലീഗ് ഖാദി ഫൗണ്ടേഷൻ രൂപീകരിക്കുന്നതെന്ന് സമുദായം തിരിച്ചറിഞ്ഞിട്ടുണ്ട്.

സമസ്​തയുടെ പണ്ഡിതന്മാർക്ക് വിശ്വാസിസമൂഹത്തിലുള്ള ആദരവും സ്വാധീനവും ലീഗിന്റെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരാകുമോ എന്ന ഭീതിയാണ് പ്രത്യേക യൂണിയൻ ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്.

മഹല്ലുകളുടെ കടിഞ്ഞാൺ ലീഗിന്റെ കൈയിൽ തന്നെ വേണമെന്ന ദുശ്ശാഠ്യമാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള സമസ്​തയെ തള്ളിപ്പറയാനും അകറ്റിനിർത്താനുമുള്ള ആസൂത്രിത നീക്കത്തിനു പിന്നിലെന്നും കാസിം ഇരിക്കുർ പ്രസ്​താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...