ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണം ആണെന്ന് പോസ്റ്റ് മോർട്ടം റിപോർട്ട്. പ്രാഥമിക റിപ്പോർട്ടിൽ അസ്വാഭാവികതകൾ ഒന്നും തന്നെ കണ്ടെത്താനായില്ല. മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്ന് ഡി വൈ എസ് പി വ്യക്തമാക്കി. സമാധി ഇരുന്ന സ്ഥലത്ത് തന്നെയാകും മൃതദേഹം സംസ്കരിക്കുക.
ഇന്ന് രാവിലെ കല്ലറയുടെ സ്ലാബ് മാറ്റി ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. നെഞ്ച് വരെ പൂജാദ്രവ്യങ്ങളും, വായിൽ ഭസ്മവും മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ തുടങ്ങിയിരുന്നു. പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും കുടീരം നിർമിച്ച് അടക്കം ചെയ്യുകയും ചെയ്തതോടെയാണ് നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയുടെ മരണം മപൊതുമധ്യത്തിൽ ചർച്ചയായത്.