തിരുവനന്തപുരം: നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സോഷ്യല്‍മീഡിയയിലൂടെ നടി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി,ദിലീപ്, ശ്വേത മേനോന്, രചന നാരായണന്‍കുട്ടി, സരയു, മഞ്ജു പിള്ള, ദേവി ചന്ദന തുടങ്ങി നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.#swasika