അല്ലു അർജുൻ ഫാൻസിനും സിനിമാ പ്രേമികൾക്കും ആശ്വസിക്കാം.. പുഷ്പാ 2 വിന്റെ OTT റിലീസിന് തയ്യാറാവുന്നു.. 2024 ഡിസംബർ 5 നാണ് അല്ലു അർജുന്റെ ‘പുഷ്പ 2: ദി റൂൾ’ തിയേറ്ററുകളിൽ എത്തിയത്. ലോകമെമ്പാടും റിലീസ് ചെയ്ത് 53 ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
നിരവധിപേരാണ് ‘പുഷ്പ 2: ദി റൂൾ’ OTTയിൽ കാണാനായി കാത്തിരിക്കുന്നത്.
‘പുഷ്പ 2വിൻ്റെ OTT റിലീസിനായി കാത്തിരിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. പുഷ്പ 2വിന്റെ OTT തിയ്യതി സാധ്യത പ്രഖ്യാപിച്ചു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ‘പുഷ്പ 2’ 2025 ജനുവരി 30 നും 31 നും ഇടയിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ സാധ്യതയുണ്ട്. വൻ വിലയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമ വാങ്ങിച്ചിരിക്കുന്നത്. 56 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുഷ്പ 2 OTT-യിൽ റിലീസ് ചെയ്യാനുള്ള സാധ്യത വർദ്ധിരിക്കുകയാണ്.
പുഷ്പ 2ൻ്റെ എക്സ്ക്ലൂസീവ് എക്സ്റ്റെൻഡഡ് കട്ട് നെറ്റ്ഫ്ലിക്സ് പുറത്തിറക്കാൻ പോകുന്നതായി റിപ്പോർട്ട് ഉണ്ട്. തീയ്യറ്ററി കാണാത്ത 20 മിനിറ്റ് ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, നിർമ്മാതാക്കൾ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല.
രാജ്യത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പുഷ്പ 2 മാറി. റിലീസ് ചെയ്ത് 53 ദിവസത്തിനുള്ളിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ 1232.30 കോടി രൂപയും ലോകമെമ്പാടുമായി 1800 കോടിയിലധികം രൂപയും ഈ ചിത്രം നേടി. നിലവിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് പുഷ്പ 2.