നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ശ്രമം നടക്കുകയാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ കൂടെ അറിഞ്ഞുകൊണ്ടാണ് ഇത് നടക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി വി അൻവർ പറഞ്ഞു. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. ഉപതെരെഞ്ഞുപിൽ തൃണമൂൽ കോൺഗ്രസ്സും പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി. തൃണമൂലിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം 23ന് നടക്കും. മഹുവ മൊയ്ത്ര എം പി, ഡെറിക് ഒബ്രിയാൻ എന്നിവരും കേരളത്തിലെത്തും. തൃണമൂൽ എംപിമാരും നേതാക്കളും നാളെ പാണക്കാട് സന്ദർശിക്കുകയും താമരശ്ശേരി ബിഷപ്പുരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. മർകസ് നോളഡ്ജ് സിറ്റിയും അവർ സന്ദർശിക്കും.

തൃണമൂൽ സംസ്ഥാന പ്രസിഡന്റ് സി ജെ ഉണ്ണിക്കു നേരെയും അൻവർ ആഞ്ഞടിച്ചു. സി ജെ ഉണ്ണി തലയ്ക്കു വെളിവില്ലാത്തവനാണ്. പഴയ തൃണമൂൽ കോൺഗ്രസ് ഇപ്പോൾ കേരളത്തിൽ നിലവിലില്ലെന്ന് കേന്ദ്ര നേതൃത്വം തന്നെ അറിയിച്ചിരുന്നതാണെന്നും അൻവർ പറഞ്ഞു.