നമുക്ക് ഇപ്പോൾ എന്തിനും ഏതിനും സംശയങ്ങൾ ചോദിക്കാനുള്ള ഒരു ചങ്ങാതിയാണ് ഗൂഗിൾ ഇപ്പോൾ. പക്ഷേ എന്തും ചോദിക്കാം എന്ന് വിചാരിക്കേണ്ട. ഈ സുഹൃത്ത് തന്നെ നിങ്ങളെ അകത്താക്കും. ഇത്തരമൊരു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് വളരെ വലിയ ഉത്തരവാദിത്വം കൂടിയാണ്.
സര്‍ക്കാരും വിവിധ ഏജന്‍സികളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധമായ ചില ഗൂഗിള്‍ സെര്ച്ചുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ധര്‍. ഗൂഗിളിൽ സെർച്ച് ചെയ്താൽ പണി കിട്ടുന്ന ചില ചോദ്യങ്ങളെ പറ്റി അറിയാം.
ബോംബ് നിർമ്മിക്കൽ: ബോംബ് നിര്മ്മാണത്തെക്കുറ്റിച്ച് ഗൂഗിളില്‍ സെർച്ച് ചെയ്യുന്നത് മിക്ക രാജ്യങ്ങളിലും ഗുരുതര ക്രിമിനല്‍ കുറ്റമാണ്. ബോംബ് എങ്ങനെ ഉണ്ടാക്കാം എന്നോ അല്ലെങ്കില്‍ സമാനമായ ചോദ്യങ്ങൾ സെർച്ച് ചെയ്താൽ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ‘ഫ്ളാഗ്’ ചെയ്യപ്പെടും.
ഹാക്കിങ്: എങ്ങനെയാണ് ഹാക്ക് ചെയ്യുന്നത്, ഹാക്കിങ് സോഫ്റ്റ്വെയറുകൾ, മെത്തേഡുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തിരയുന്നത് നിയമനടപടി വിളിച്ചുവരുത്തും. പക്ഷെ എത്തിക്കൽ ഹാക്കിങ് ഈ പരിധിക്കുള്ളിൽ വരുന്നതല്ല.
പൈറേറ്റഡ് മൂവീസ്: സിനിമകളുടെ കോപ്പിറൈറ്റ് ലംഘനം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും അപ്ലോഡ് ചെയ്യുന്നതും നമ്മുടെ നാട്ടിൽ ഉൾപ്പെടെ പലയിടത്തും കുറ്റകരമാണ്.
ചൈല്‍ഡ് പോണോഗ്രാഫി: ലോകമെമ്ബാടും ക്രിമിനല്‍ കുറ്റമായി കാണുന്ന ഒന്നാണ് ചൈല്‍ഡ് പോണോഗ്രാഫി. കുട്ടികളെ ശാരീരികവും ലൈംഗികവുമായി ചൂഷണം ചെയ്യുന്ന ഏതെങ്കിലും വീഡിയോയോ ചിത്രങ്ങളോ തിരയുന്നതും പങ്കുവയ്ക്കുന്നതും നിയമപരമായി കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. പോക്സോ വകുപ്പ് പ്രകാരം കനത്ത പിഴ മുതല്‍ തടവ് ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇത്.