താൻ മദ്യത്തിന് അടിമയായിരുന്നുവെന്ന കാര്യം തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. മദ്യം എനിക്ക് നല്ലതൊന്നും നൽകുന്നില്ല എന്ന തിരിച്ചറിവിലാണ് ആ ശീലം ഉപേക്ഷിച്ചത്. എന്നാൽ ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല.എപ്പോഴും ഹാങ് ഓവറിലായിരുന്നെന്നും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനാണ് എപ്പോഴും ആഗ്രഹിച്ചിരുന്നതെന്നും ശ്രുതി പറയുന്നു.
മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും അതിന്റെ ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി. എന്നാൽ ഒരു ഘട്ടത്തിന് ശേഷം മദ്യം എനിക്ക് നല്ലതൊന്നും നൽകുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഞാൻ എപ്പോഴും മദ്യത്തിന്റെ ഹാങോവറിലായിരുന്നു. പിന്നീട് എന്നോട് എപ്പോഴും പാർട്ടിക്ക് നിർബന്ധിക്കുന്ന ആളുകളിൽ നിന്ന് അകലം പാലിച്ചു. അതൊടെ മദ്യപാനശീലം കുറഞ്ഞു-
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇപ്പോൾ എട്ടു വർഷമായി ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. മദ്യപിക്കുന്നതിന്റെ പേരിൽ താൻ ഒരാളെയും ജഡ്ജ് ചെയ്യാറുമില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി