രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തന്നെ; കെ.സുരേന്ദ്രന്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇത്തവണ ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ വട്ടം മത്സരിച്ച ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. രാഹുലിനെതിരെ ശക്തമായ മത്സരം നടത്താനാണ് തീരുമാനമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞത്. കഴിഞ്ഞ വട്ടം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ച ലോക്സഭാ മണ്ഡലമാണ് വയനാട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായെത്തിയ രാഹുലിന് 7,06367 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പിപി സുനീറിന് 2,74597 വോട്ടുകളാണ് ലഭിച്ചത്.

മൂന്നാം സ്ഥാനത്തായിപ്പോയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളിക്ക് കിട്ടിയതാകട്ടെ 78816 വോട്ടുകള്‍.രാഹുല്‍ ഗാന്ധിക്ക് കിട്ടിയതിന്‍റെ പത്തിലൊന്ന് വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി തകര്‍പ്പന്‍ വിജയം നേടിയപ്പോഴായിരുന്നു വയനാട്ടിലെ ഈ ദയനീയ പ്രകടനം. 2014നെ അപേക്ഷിച്ച് വയനാട്ടില്‍ രണ്ടായിരത്തോളം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കുറയുകയും ചെയ്തു. ഇത്തവണ ഈ നാണക്കേട് മാറ്റാനാണ് ബിജെപിയുടെ ശ്രമം. ഇതിനായാണ് ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് രാഹുലിനെതിരെ നേര്‍ക്കുനേർ നിന്ന് പോരാടാനുളള ബിജെപി തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...