രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി

പുൽപ്പളളി : വയനാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. വന്യജീവി പ്രശ്നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് പങ്കുവെച്ചു. വീണ്ടും വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖമുണ്ടെന്ന് അജീഷിൻ്റെ കുടുംബം പ്രതികരിച്ചു. വയനാട്ടിൽ ചികിത്സ സൗകര്യങ്ങൾ ഉറപ്പ് വരുത്തണം. വയനാട്ടിലെ മെഡിക്കൽ കോളേജ് മികച്ചത് എങ്കിൽ മറ്റൊരു മരണം കൂടി ഉണ്ടാകില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട അജിഷിന്റെ മകൾ പറഞ്ഞു.

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ വീടും രാഹുൽ സന്ദർശിച്ചു. ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതി ഇനിയുണ്ടാകരുതെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പോളിന്റെ കുടുംബവും വയനാട് എംപിയോട് അഭ്യർത്ഥിച്ചു. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും രാഹുൽ സന്ദർശിച്ചു.കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...