പൊലീസുകാരന്റെ രാഷ്ട്രീയ പോസ്റ്റ് ; ഡിജിപിക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാതി

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിന്റെ ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ ഉദ്യോ​ഗസ്ഥന്റെ പോസ്റ്റ്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്നും തനിക്കെതിരെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും ആണ് രാഹുലിന്റെ പരാതി.

സിപിഒ കിരൺ എസ് ദേവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡ്യൂട്ടി ​ഗ്രൂപ്പിൽ പോസ്റ്റിട്ടത്. നിലവിൽ പൊലീസ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി അംഗമാണ്. ഉദ്യോ​ഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുലിന്റെ പരാതി. തിരുവന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോ​ഗസ്ഥനാണ് കിരൺ എസ് ദേവ്. തിരുവനന്തപുരം കൺട്രോൾ റൂമിലെ പൊലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഉദ്യോ​ഗസ്ഥൻ രാഷ്ട്രീയ പോസ്റ്റിട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസം​ഗമാണ് ഔ​ദ്യോ​ഗിക ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.

പൊലീസ് ഉദ്യോ​ഗസ്ഥന്റെ പോസ്റ്റിനെതിരെ സേനയ്ക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ​ഗ്രൂപ്പിൽ നിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് മറ്റ് അം​ഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും കിരൺ ദേവ് തയ്യാറായില്ല. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിയ്ക്ക് പരാതി നൽകിയത്.#police

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...