മുഖ്യമന്ത്രി കൊലക്കേസ് പ്രതിയുടെ നിലവാരത്തിലേക്ക് പോയി; കവചമൊരുക്കിയാലും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിച്ചതച്ചത് രക്ഷാപ്രവ‌ർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും മുഖ്യമന്ത്രി കവചമൊരുക്കാൻ ശ്രമിച്ചാലും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി തെരുവിലുണ്ടാവുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിലെ പ്രതിയുടെ നിലവാരത്തിക്ക് തിരിച്ചുപോയെന്ന് രാഹുൽ ആരോപിച്ചു. കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച കേസിലെ പ്രതികളായ 14 പേർ ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്. ഇവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ കഴിയാത്ത തരത്തിലാണോ പൊലീസിന്റെ പ്രവർത്തനമെന്ന് രാഹുൽ വിമർശിച്ചു.

പിആർ ഏജൻസികളുടെ സഹായത്തോടെ മുഖം മിനുക്കി, കൈയിലിരിപ്പ് ഉള്ളിലാക്കി, പുറമെ താൻ വലിയ കാരുണ്യത്തിന്റെ ആളാമെന്ന് നടിച്ചുകൊണ്ടിരുന്ന പിണറായി വിജയന്റ അഭിനയം കഴിഞ്ഞദിവസം പൊളി‌ഞ്ഞുവീണു. വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകക്കേസിലെ പ്രതിയുടെ പഴയനിലവാരത്തിലേക്ക് പിണറായി വിജയൻ തിരിച്ചുപോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.

കണ്ണൂരിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി പൊലീസ് സ്റ്റേഷന് സമീപത്തായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള സദസിനുള്ള പ്രത്യേക ബസിന് നേരെ കരിങ്കൊടി കാണിച്ചത്. ഇതിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിച്ചത്. മാതൃകാപരമായ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാൽ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തിൽ എടുക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...