പൂജപ്പുരയിലെ സ്വീകരണം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ് … പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലാണ് രണ്ടാം പ്രതി. കണ്ടാലറിയുന്ന 200 ഓളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് ഗതാഗതം തടസപ്പെടുത്തിയെന്നും പൊതുജന സമാധാനം തകർത്തുവെന്നുമാണ് എഫ്ഐആർ. ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ
പ്രകോപനമുണ്ടാക്കിയെന്നും സർക്കാർ ഫ്ളക്സ് ബോർഡുകൾ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വൻ നിരതന്നെയുണ്ടായിരുന്നു. പ്രവർത്തകർക്കൊപ്പം ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരിന്നു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങൾ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.

Read More:- ഇറാനുളളിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം; കരുതലോടെ ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...