2025 ഐ പി എല്ലിൽ ഏവരും കാത്തിരുന്ന വിവരണമാണ് ആരാകും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ എന്ന്. ഇപ്പോളിതാ ടീം മാനേജ്‌മന്റ് ഒരു യുവ താരത്തെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ആഭ്യന്തര t20 ടൂര്ണമെന്റായ സയ്ദ് മുഷ്‌താഖ് അലി ട്രോഫിയിൽ മധ്യപ്രദേശിനെ ഫൈനലിലെത്തിക്കാനും ക്യാപ്റ്റനായ രജത് പട്ടീദാറിന് സാധിച്ചിട്ടുണ്ട്. 11 കോടി രൂപ മുടക്കിയാണ് പട്ടീദാറിനെ ആർ സി ബി നിലനിർത്തിയത്. മുഷ്‌താഖ് അലിയിലെ മിന്നുന്ന പ്രകടനത്തിൽ ബാംഗ്ലൂർ ക്യാപ്റ്റനാകുമോ എന്ന ചോദ്യത്തിന് “ടീം പറഞ്ഞാൽ ആ ഉത്തരവാദത്വം സന്തോഷത്തോടെ ഏറ്റെടുക്കും” എന്നാണ് പാട്ടീദാർ പറഞ്ഞത്.

2021 ൽ ടീമിൽ വന്നു വളരെ ചുരുങ്ങിയ സമയത്തിൽ തന്നെ പ്രധാന താരങ്ങളിലൊരാളായി പാട്ടീദാർ മാറി. ആ വളർച്ചയുടെ ഉത്തമ ഉദാഹരണമാണ് ഒട്ടനേകം ലെജന്ഡ്സ് നയിച്ചിട്ടുള്ള ടീമിന്റെ നയിക്കാൻ അവസരം കിട്ടുക എന്നുള്ളത്. ഇന്ത്യൻ ടൂർണമെന്റ് ആയതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ ക്യാപ്റ്റൻ വേണം എന്നതായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. കോഹ്‌ലിയും പാട്ടിദാറുമായിരുന്നു ഞങ്ങളുടെ മനസ്സിൽ എന്നാണ് ഡയറക്ടർ മോ ബോബട് പറഞ്ഞത്. കോഹ്‌ലിക്ക് ടീമിനെ നയിക്കാൻ ക്യാപ്റ്റൻസി എന്ന പദവി ആവശ്യമില്ല. കഴിഞ്ഞ വര്ഷം ഫാഫ് ടു പ്ലെസിസ് ക്യാപ്റ്റൻ ആയപ്പോഴും കോഹ്‌ലിയുടെ നേതൃപാടവം നമ്മൾ കണ്ടതാണെന്നും ബോബട് പറഞ്ഞു.
ബാറ്റിംഗ് കോച്ച് ആയ ദിനേശ് കാർത്തിക്കിന്റെയും വിരാട് കൊഹ്ലിയുടെയും അഭിപ്രായം രജത് പട്ടീദാറിനെ പരിഗണിക്കാം എന്നുതന്നേയായിരുന്നു. മുഷ്‌താഖ് അലി ട്രോഫിയിലെ ബാറ്ററും ക്യാപ്റ്റനായുമുള്ള പ്രകടനമാണ് അതിനു വഴിതെളിച്ചത്. പട്ടീദാറിന്റെ ക്യാപ്റ്റൻസി കൂടെ പ്രഖ്യാപിച്ചതോടെ കൊൽക്കത്തയും ഡൽഹിയും മാത്രമാണ് ഇനി ക്യാപ്റ്റന്മാരെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. കഴിഞ്ഞ വര്ഷം കൊൽക്കത്ത ക്യാപ്റ്റൻ ആയിരുന്ന ശ്രേയസ് അയ്യർ ഇക്കൊല്ലം പഞ്ചാബിനെ നയിക്കും. ഡൽഹി ക്യാപ്റ്റനായിരുന്ന റിഷാബ് പന്ത് ഇക്കൊല്ലം ലക്ക്നൗവിനെ നയിക്കും.