​ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയൊ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍ ഇടപെടുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പൊലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍ കൂടി രാജ്ഭവന് ഉണ്ട്. ഗവര്‍ണറെ തടഞ്ഞുനിര്‍ത്തുന്നതിനപ്പുറം ആക്രമിക്കാന്‍ കൂടി ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. നിലവില്‍ രാജ്ഭവന്‍ ഇടപെടല്‍ ഉണ്ടാകില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടാന്‍ സാധ്യതയുണ്ട്.

അവസാന നിമിഷം റൂട്ട് മാറ്റിയിട്ടും പ്രതിഷേധങ്ങള്‍ എങ്ങനെയുണ്ടായെന്ന് രാജ്ഭവന്‍ ആശങ്കയോടുകൂടിയാണ് കാണുന്നത്. സംസ്ഥാനത്ത് ഗവര്‍ണര്‍ക്ക് സഞ്ചരിക്കാനും സുരക്ഷയും അടക്കമുള്ള ആശങ്ക സര്‍ക്കാരിനെ രാജ്ഭവന്‍ അറിയിക്കും. അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ വകുപ്പ് പ്രകാരമാത്രമാണ് നിലവില്‍ ജാമ്യമില്ലാവകുപ്പ് ചുമത്തിയിരിക്കുന്നത്.

അതേസമയം ഗവര്‍ണറുടെ വാഹനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമത്തിച്ചതില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...