തരൂരിന്റേത് പച്ചക്കള്ളത്തിന്റെ രാഷ്ട്രീയം; തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പണം നല്‍കി വോട്ട് നേടുന്നുവെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ശശി തരൂരിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തരൂരിന്റെത് പച്ചക്കള്ളത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. ‘മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്‌ട്രീയമാണ്.നെഗറ്റീവ് രാഷ്‌ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകൾക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ശശി തരൂരിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ പ്രസ്താവനക്കെതിരേ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായുംരാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ...

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...