തിരുവനന്തപുരം: പരശുവയ്ക്കൽ മലഞ്ചുറ്റ് ബി.എഫ്.എം കോളനിനിവാസികൾക്ക് ആശ്വാസമേകി തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.. സ്ഥലത്തെ കുടിവെള്ള ക്ഷാമവും വീടുകളുടെയും റോഡുകളുടെയും ശോചനീയാവസ്ഥയും പരിഹരിക്കാമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി..തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ആയൂഷ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു നിവാസികളുടെ ആവശ്യം .. ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കോളനി നിവാസികൾ പറഞ്ഞു. 50 ഓളം കുടുംബങ്ങളാണ് ബി.എഫ്.എം കോളനിയിലുള്ളത്. കരുണാകരൻ സർക്കാരിൻ്റെ കാലത്ത് തുടങ്ങിയ ആവശ്യം ഇരുമുന്നണികളും ഇക്കാലമത്രയും നടപ്പാക്കിയില്ലെന്നും പരാതി ഉയർന്നു.. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ കോളനിയിലെ വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളമെത്തിക്കുെമെന്നും വീട്ടില്ലാത്തവർക്ക് വീടും കേന്ദ്ര പദ്ധതിപ്രകാരം നൽകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.