അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി. ഭീഷണി മുഴക്കിയ രണ്ടുപേർ അറസ്റ്റിൽ താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. വിഭൂതിഖണ്ഡിൽ നിന്നും പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ വധിക്കുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ്. കേദാർനാഥിലെ ശ്രീ ശങ്കരാചാര്യരുടെയും ഇന്ത്യ ഗേറ്റിലെ സുഭാഷ് ചന്ദ്ര ബോസിൻറെയും ശിൽപങ്ങൾ തയ്യാറാക്കിയ അരുൺ യോഗിരാജ് ഒരുക്കിയ ശിൽപമാണ് രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി തെരഞ്ഞെടുത്തത്.#threat