ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാർ; സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായിരുന്ന ആ​ന്‍റ​ണി രാ​ജു, അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ എൽ.ഡി.എഫിലെ ധാരണയനുസരിച്ച് രാ​ജി​വെ​ച്ച ഒ​ഴി​വിലാണ്​ ഇ​രു​വ​രും മ​ന്ത്രി​മാ​രായത്. രാമചന്ദ്രൻ കടന്നപ്പള്ളി ഗൗരവം പ്രതിജ്ഞയെടുത്തപ്പോൾ കെ.ബി. ഗണേഷ് കുമാർ ദൈവനാമത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്.

ഗതാഗത വകുപ്പാണ് കേരള കോൺഗ്രസ് (ബി) നേതാവായ കെ.ബി. ഗണേഷ് കുമാറിന്. സിനിമ വകുപ്പ് കൂടി ലഭിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ൽ വഹിച്ച തുറമുഖ വകുപ്പ് ഉൾപ്പെടെയുള്ള ചുമതലകളാണ് ലഭിച്ചത്.

ഗവർണറും സർക്കാറും തുറന്ന പോരാട്ടം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും ഒരുമിച്ച് വേദി പങ്കിടുന്ന ചടങ്ങായിരുന്നു നടന്നത്. ചടങ്ങുകൾക്ക് ശേഷം ഗവർണർ മുഖ്യമന്ത്രിയെ നോക്കാതെ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവർണറെ ശ്രദ്ധിച്ചില്ല. അതൃപ്തി പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഇരുവരുടെയും പെരുമാറ്റം.

സത്യപ്രതിഞ്ജയക്ക് പിന്നാലെ ഗവർണറുടെ ചായസത്കാരം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തില്ല. യു.​ഡി.​എ​ഫ്​ സ​ത്യ​പ്ര​തി​ജ്ഞ ചടങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കുമെന്ന് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...