സർക്കാർ ഗ്യാരന്റിക്കുള്ള റിസർവ് ബാങ്കിന്റെ നിയന്ത്രണം ബാധിക്കുക ആരെയൊക്കെയാണെന്നറിയാമോ? ക്ഷേമപെൻഷൻ കിട്ടുന്നവർ ഇക്കാര്യമറിയണം

തിരുവനന്തപുരം: കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്കുള്ള സർക്കാർ ഗ്യാരന്റിക്ക് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. വായ്പാലഭ്യതയ്ക്കും തിരിച്ചടിയാകും. പുതിയ വ്യവസ്ഥ പ്രകാരം കേരളത്തിൽ സർക്കാരിന് വർഷം 5000 കോടിയുടെ വായ്പകൾക്കു മാത്രമേ ഗ്യാരന്റി നൽകാനാവൂ.

പുതിയ ബഡ്ജറ്റിലും ഇതനുസരിച്ച് വികസന പദ്ധതികൾക്കടക്കമുള്ള തുക ചുരുക്കേണ്ടിവരും. കേന്ദ്രസർക്കാർ നിയോഗിച്ച വർക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് സംസ്ഥാന സർക്കാരുകൾക്കാകെ ബാധകമാകുന്ന റിസർവ് ബാങ്ക് തീരുമാനം.

പദ്ധതിക്കായി വായ്പയെടുക്കുമ്പോൾ സംസ്ഥാന സർക്കാരുകൾ മൊത്തം തുകയുടെ 80ശതമാനത്തിൽ കൂടുതൽ തുകയ്ക്ക് ഗ്യാരന്റി നൽകരുത്. സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളുടെ വായ്പകൾക്ക് ഗ്യാരന്റി നിൽക്കരുത്. ഒരുവർഷം പരമാവധി നൽകാവുന്ന ഗ്യാരന്റി മൊത്ത റവന്യു വരുമാനത്തിന്റെ 5 ശതമാനം അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം ഇതിൽ ഏതാണോ കുറവ് അതായിരിക്കണം വാർഷിക ഗ്യാരന്റി പരിധി എന്നാണ് വ്യവസ്ഥ.

കെ.ടി.ഡി.എഫ്.സിയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകിയിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി തുക തിരിച്ചടയ്ക്കാത്ത സാഹചര്യത്തിൽ ഗ്യാരന്റി പ്രകാരം പണം നൽകാൻ കഴിയില്ലെന്ന് സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. ഇതുമൂലം കെ.ടി.ഡി.എഫ്.സിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചുകൊടുക്കാനായില്ല. ഇത്തരം സംഭവങ്ങൾ പരിഗണിച്ചാണ് റിസർവ് ബാങ്ക് തീരുമാനം.

വായ്പകൾ കണക്കില്ലാതെ പെരുകുന്നതു സംബന്ധിച്ച് ജൂലായ് 7ന് സംസ്ഥാനങ്ങളിലെ ധനവകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചത്.

തിരിച്ചടയ്ക്കാതെ 7.40 ലക്ഷം കോടി

വിവിധ സംസ്ഥാനങ്ങൾ ഗ്യാരന്റി നിന്നെങ്കിലും തിരിച്ചടയ്ക്കാൻ കഴിയാത്ത തുക 7.40 ലക്ഷം കോടിയാണ്. 11സംസ്ഥാനങ്ങൾ ഒരു കരുതലുമില്ലാതെയാണ് ഗ്യാരന്റി നൽകുന്നത്. ഇത് കേന്ദ്രസർക്കാരിന് വൻ ബാദ്ധ്യതയാകും. പരിധിയില്ലാത്ത വായ്പയും ഗ്യാരന്റിയും നിയന്ത്രിക്കാൻ ഈവർഷം സംസ്ഥാനങ്ങളുടെ വായ്പാപരിധിയിൽ 41,000 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.

ക്ഷേമ പെൻഷനെ ബാധിക്കും

1.സാമൂഹ്യക്ഷേമ പെൻഷൻ കമ്പനിയുടെ വായ്പയെയും ബാധിക്കും. ഇതുമൂലം പെൻഷൻ വിതരണം പ്രതിസന്ധിയിലാകും

2.കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും

3.57 ലക്ഷം കോടി

സർക്കാരിന്റെ പൊതുകടം

46,391 കോടി

സർക്കാർ ഗ്യാരന്റിയിൽ

സ്ഥാപനങ്ങൾ എടുത്ത വായ്പ

സർക്കാർ ഗ്യാരന്റിയിൽ എടുത്തിട്ടുള്ള പ്രധാന വായ്പകൾ

(കോടിയിൽ)

കെ.എസ്.എഫ്.ഇ……………………………………………… 12,974

കോ ഓപ്പറേറ്റീവ് അഗ്രികൾച്ചർ ആൻഡ്

റൂറൽ ഡെവലപ്മെന്റ് ബാങ്ക്………………………………….. 5,830

കെ.എസ്.ആർ.ടി.സി…………………………………………….. 3,178

അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്

ഫിനാൻസ് കോർപ്പറേഷൻ…………………………………… 3,054

കൊച്ചി മെട്രോ…………………………………………………….. 1,110

സോഷ്യൽ സെക്യൂരിറ്റി പെൻഷൻ

ലിമിറ്റഡ്………………………………………………………………… 1,773

കെ.ടി.ഡി.എഫ്.സി ……………………………………………….. 832

കിഫ്ബി…………………………………………………………………. 550

ബാക്ക് വേർഡ് ക്ളാസസ് ഡെവലപ്മെന്റ്

കോർപ്പറേഷൻ……………………………………………………….1,078

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹോട്ടൽ മുറിയിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ...

പുതിയ ദൗത്യവുമായി പി വി അൻവർ. ഈ വിഭാഗത്തെ തൃണമൂലിനൊപ്പം ചേർക്കാൻ നീക്കം!

വന്യമൃഗ ആക്രമങ്ങളിൽ ദിനംപ്രതി മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിന്റെ അമർഷത്തിൽ മലയോര മേഖല...

ഹ്യൂണ്ടായിയും ടി വി എസ്സും കൈകോർക്കുന്നു. ഡിസൈനിംഗിൻ്റെയും മാർക്കറ്റിംഗിൻ്റെയും ഒരു അപാര കോംബിനേഷൻ

വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ഹ്യൂണ്ടായിയും ടി വി എസ്സും ഇന്ത്യയിൽ...

ബൈ ബൈ അമേരിക്ക. ടിക് ടോക് യു എസ്സിൽ നിരോധിച്ചു.

ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു....