വാഹന പ്രേമികൾ ഏറെ കാത്തിരുന്ന റോയൽ എൻഫീൽഡിന്റെ സ്‌ക്രാം 440 ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു. ട്രെയിൽ, ഫോഴ്സ് എന്നിങ്ങനെ രണ്ട് വേരിയൻ്റുകളാണ് റിലീസ് ചെയ്തിട്ടുള്ളത്. ട്രേയിൽ വേരിയന്റിന് 2,08,000 രൂപയും ഫോഴ്സ് വേരിയന്റിന് 2,15,000 രൂപയുമാണ് എക്സ് ഷോറൂം വില. ടോപ്പ് ഫോഴ്‌സ് വേരിയൻ്റിൽ അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും ലഭ്യമാണ്.
6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് എന്നെ സ്പെക്കുകൾ ഏതൊരു വാഹനപ്രേമിയെയും മോഹിപ്പിക്കുന്നതാണ്. മസ്‌ക്യൂലർ റോ ബോഡി അതിന്റെ സ്‌പോർട്ടീവ് അപ്പീൽ മുന്നോട് വെക്കുന്നുമുണ്ട്. പഴയ സ്കറാമിനെ അപേക്ഷിച്ച് അധികം വ്യത്യാസങ്ങളൊന്നും തന്നെ ഇതിൽ വരുത്തിയിട്ടില്ല. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വലിയ ഫ്യുവൽ ടാങ്ക്, സ്ലിം ആയിട്ടുള്ള ടെയില്‍ സെക്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫോഴ്‌സ് ടീല്‍, ഫോഴ്‌സ് ഗ്രേ, ഫോഴ്‌സ് ബ്ലൂ, ട്രെയില്‍ ഗ്രീന്‍, ട്രെയില്‍ ബ്ലൂ എന്നി പുതിയ നിറങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.