ഇസ്രായേൽ നിബന്ധനകൾ പാലിച്ചാൽ വെടിനിർത്തലിന് പരിഗണിക്കുമെന്ന് ഹിസ്ബുല്ല തലവൻ

ഇസ്രായേൽ ചില നിബന്ധനകൾ പാലിക്കുകയാണെങ്കിൽ വെടിനിർത്തൽ പരിഗണിക്കുമെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയ്ക്ക് മാസങ്ങളോളം ലെബനനിലെ ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങളെ ചെറുക്കാൻ കഴിയുമെന്ന് നയിം ഖാസിം പറഞ്ഞു. തൻ്റെ മുൻഗാമിയായ ഹസൻ നസ്‌റല്ലയെ കഴിഞ്ഞ മാസം വ്യോമാക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയതിനെ തുടർന്ന് ഒക്ടോബർ 29നാണ് ഹിസ്ബുല്ലയുടെ നേതാവായി നയിം ഖാസിം ചുമതലയേറ്റത്. അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ഇസ്രായേലുമായി ചർച്ചകളിലൂടെയുള്ള പ്രശ്നപരിഹാരം കാണാൻ തയ്യാറാണെന്നും ഖാസിം വ്യക്തമാക്കി. ഹിസ്ബുല്ലയുടെ കോട്ടകളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഖാസിമിൻ്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചാൽ ഹിസ്ബുല്ലയും അത് അം​ഗീകരിക്കാൻ തയ്യാറാണെന്ന് നയിം ഖാസിം പറഞ്ഞു. എന്നാൽ, ഹിസ്ബുല്ലയ്ക്ക് ഇതുവരെ വിശ്വസനീയമായ ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പായി വെടിനിർത്തൽ കരാറിൽ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി വ്യക്തമാക്കി.#israel

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് തിരൂർ സതീശൻ; ശോഭാ സുരേന്ദ്രൻ.

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍...

ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി...

സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും; മുനമ്പം വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ്...

ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്ത്....