പത്തനംതിട്ട:ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയ കേസിൽ മുൻ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തു. ആറന്മുള സ്വദേശിയുടെ പരാതിയിലാണ് നടപടി.
ആന്റോ ആന്റണി എംപിയുടെ പേരുപയോഗിച്ചാണ് അരവിന്ദ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബെവ്കോയിലും ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നായി പണം തട്ടിയിരുന്നു. ഇന്നലെയാണ് ആറന്മുള സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.