അവകാശവാദക്കാർ കയ്യൊഴിഞ്ഞു; റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിലൊതുങ്ങി

എ​ട​ത്ത​ല: ആ​രം​ഭം കു​റി​ച്ച് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി​ട്ടും മു​ന്നോ​ട്ട് പോകാനാകാതെ എ​ട​ത്ത​ല യൂ​നാ​നി ആ​ശു​പ​ത്രി. തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​തെ കി​ത​ക്കു​ക​യാ​ണ് ആ​തു​രാ​ല​യം. നി​ല​വി​ൽ ഇ​ടു​ങ്ങി​യ മു​റി​യി​ൽ ചെ​റി​യൊ​രു മ​രു​ന്നു​ക​ട പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് യൂ​നാ​നി ആ​ശു​പ​ത്രി.
1986ലാ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. എ​ട​ത്ത​ല യ​തീം​ഖാ​ന​യി​ൽ സ്ഥാ​പി​ത​മാ​യ ആ​ശു​പ​ത്രി​യി​ൽ നിരവധി പേർ ചി​കി​ത്സ തേ​ടിയെത്തി. എ​ന്നാ​ൽ, സ്ഥ​ല​പ​രി​മി​തി മൂ​ലം യ​തീം​ഖാ​ന അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. 1997ൽ ​അ​ന്ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ​യെ​ടു​ത്ത് പ​ഴ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചു.ആ​ശു​പ​ത്രി പി​ന്നീ​ട് റീ​ജ​ന​ൽ റി​സ​ർ​ച് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്തു​ക​യും ഇ​തി​ന് കീ​ഴി​ൽ പ​ല​യി​ട​ങ്ങ​ളി​ലും സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട് വ​ന്ന ഭ​ര​ണ സ​മി​തി​ക​ൾ ഒ​ന്നും ചെ​യ്തി​ല്ല. തു​ട​ർ​ന്ന് സ്ഥാ​പ​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​ഷ​ണി വീ​ണ്ടും ഉ​യ​ർ​ന്നു.ഈ ​ഘ​ട്ട​ത്തി​ലാ​ണ് 2010ൽ ​വ​ന്ന ഭ​ര​ണ സ​മി​തി സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​നാ​നി ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നെ 2012ൽ ​എ​ട​ത്ത​ല​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, ഒ​രേ​ക്ക​ർ സ്ഥ​ലം അ​നു​വ​ദി​ച്ചാ​ൽ റീ​ജ​ന​ൽ സെ​ന്‍റ​ർ റീ​ജ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യി ഉ​യ​ർ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നാ​യി 10 കോ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം പ​ഞ്ചാ​യ​ത്ത് ഊ​ർ​ജി​ത​മാ​ക്കി.
ഇ​തി​നാ​യി സ​ർ​വ​ക​ക്ഷി​യോ​ഗ​വും ആ​രോ​ഗ്യ​മേ​ഖ​ല പ്ര​വ​ർ​ത്ത​ക യോ​ഗ​വും വി​ളി​ച്ച് ധാ​ര​ണ​യി​ലെ​ത്തി. അ​ൽ അ​മീ​ൻ കോ​ള​ജി​ന​ടു​ത്തു​ള്ള ആ​റ് ഏ​ക്ക​റി​ൽ​നി​ന്നോ, പ​ഞ്ചാ​യ​ത്തു​വ​ക ക​ളി​സ്ഥ​ല​മോ, നാ​ലാം​മൈ​ൽ പി.​വി.​ഐ.​പി വ​ക സ്ഥ​ല​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന്, പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ സ്ഥ​ലം വി​ട്ട് ന​ൽ​കാ​ൻ ക​ല​ക്ട​ർ​ക്ക് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് സ്ഥ​ല​ങ്ങ​ളും റ​വ​ന്യൂ അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു. എ​ൻ.​എ.​ഡി സു​ര​ക്ഷ മേ​ഖ​ല​യി​ൽ​പെ​ട്ട അ​ൽ അ​മീ​ൻ കോ​ള​ജി​ന​ടു​ത്ത സ്ഥ​ല​വും പൊ​തു​ക​ളി​സ്ഥ​ല​മാ​യ പ​ഞ്ചാ​യ​ത്ത് ക​ളി​സ്ഥ​ല​വും വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​വ​ർ വ്യ​ക്ത​മാ​ക്കി. നാ​ലാം മൈ​ലി​ലെ പി.​വി.​ഐ.​പി സ്ഥ​ലം സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചാ​ൽ വി​ട്ടു​കൊ​ടു​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി.
ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​ദേ​ശി​ക വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഇ​താ​ണ് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ൽ തി​രി​ച്ച​ടി​യാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...