പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും നാട്ടുകാരെയും കത്തി കട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. ക്യാഷ് കൗണ്ടറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം 15 ലക്ഷം രൂപ അപഹരിച്ചു. തിരക്കേറിയ ബ്രാഞ്ചിലാണ് ഈ അപ്രതീക്ഷിതമായ കവർച്ച നടന്നത്.
ആരാണ് കവർച്ചയ്ക്ക് പിന്നിൽ എന്ന് ഇനിയും വ്യക്തമായിട്ടില്ല. പോലീസ് സി സി ടി വി തെളിവുകൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചടുണ്ട്. നേരത്തെ ബാങ്കും പരിസരവും കവർച്ചക്കാർ നിരീക്ഷിച്ചിട്ടുണ്ടാകാം എന്ന് പോലീസ് കരുതുന്നു. അന്യസംസ്ഥാനത്തു നിന്നുള്ളവരാണോ കവർച്ചയ്ക്ക് പിന്നിൽ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.