നിരന്തരമായി നിയമലംഘനങ്ങൾ, റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി, ഉത്തരവിട്ട് ഗതാഗത സെക്രട്ടറി

തിരുവനന്തപുരം : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നതിന് നടപടി നേരിടുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നെന് ആരോപിച്ച് ഗതാഗത സെക്രട്ടറിയാണ് പെർമിറ്റ് റദ്ദാക്കിയത്. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശിയായ കെ. കിഷോ‍ർ എന്നയാളുടെ പേരിലാണ് ബസിന്റെ ആൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത് ഗിരീഷിനാണ് .

നേരത്തെ പെർമിറ്റ് ലംഘിച്ചെന്ന് കാണിച്ച് ബസിന് മോട്ടോർ വാഹന വകുപ്പ് നിരന്തരം പിഴയിട്ടിരുന്നു. കഴിഞ്ഞ ദിവസം എം.വി.‌‌ഡി ബസ് പിടിച്ചെടുക്കുകയും ചെയ്‌തു. വാഹനത്തിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. ബസിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...