നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ; ആർ.എസ്​.എസ്​ ​പ്രവർത്തകൻ അറസ്റ്റിൽ

മാന്നാർ: മുഹമ്മദ്‌ നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ ചിത്രങ്ങളും ആക്ഷേപിക്കുന്ന അടിക്കുറിപ്പുകളും ചേർത്ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആർ.എസ്​.എസ്​ ​പ്രവർത്തകനെ അറസ്റ്റ്​ ചെയ്തു. മാന്നാർ കുരട്ടിശ്ശേരി 17ാം വാർഡിൽ കടമ്പാട്ട് കിഴക്കതിൽ പ്രസന്നകുമാറാണ്​​ (56) അറസ്റ്റിലായത്​.

വിദ്വേഷം പടർത്തുന്ന ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ മാന്നാർ ടൗൺ പുത്തൻ പള്ളി മുസ്​ലിം ജമാഅത്ത് കമ്മിറ്റിയും ഷാനവാസ്​ എന്നയാളും മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന് പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാട്ടിൽ മതസ്പർധയുണ്ടാക്കണമെന്നും വർഗീയലഹള സൃഷ്ടിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ മുഹമ്മദ്‌ നബിയുടെ വികൃതമായ ചിത്രമുണ്ടാക്കി ഫേസ് ബുക്കിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. അടിപിടിയുൾപ്പെടെ ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന്​ പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മുഖ്യമന്ത്രി രാജിവെക്കണം, പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യണം: രാജീവ്‌ ചന്ദ്രശേഖർ

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തിൽ...

നടൻ രവികുമാർ അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.

ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്‌ഡ്.

മോഹൻലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ...

രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്. സമരസമിതിയിലെ പലരും ബിജെപി അംഗങ്ങളായി

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായത്തിനു പിന്നാലെ ബി ജെ...