തിരക്കിന് ശമനമില്ലാതെ ശബരിമല

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. ഇന്നലെ മാത്രം സന്നിധാനത്ത് ദർശനത്തിന് എത്തിയത് 97000 ഓളം അയ്യപ്പ ഭക്തരെന്നാണ് ഔദ്യോഗിക കണക്കുകൾ. ഭക്തരുടെ നീണ്ട നിരയാണ് ദർശനത്തിനായി എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും ഭക്തജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്.

ഭക്തജനങ്ങളുടെ തിരക്ക് കാരണം പമ്പയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. എങ്കിലും വരും മണിക്കൂറുകളിൽ തിരക്കിൽ വർദ്ധനവ് ഉണ്ടായാൽ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരാണ്. തങ്കയങ്കിമായുള്ള ഘോഷയാത്ര മറ്റന്നാൾ ശബരിമലയിൽ എത്തും. മണ്ഡലപൂജയോടെ 27ാം തീയതി നട അടയ്ക്കും.

Read more- കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...