ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് ഇന്ന് ശബരിമല നട തുറക്കാൻ 20 മിനിട്ടോളം വെെകി. ശുദ്ധികലശത്തിന് ശേഷമാണ് രാവിലെ നട തുറന്നത്. നട തുറക്കാൻ വെെകിയതിനാൽ തീർത്ഥാടകർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.

അതേസമയം,​ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ദർശനത്തിന് 10 മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വന്ന സാഹചര്യം വിലയിരുത്തിയാണ് കോടതിയുടെ നടപടി.

ഭക്തരിൽ 20 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. നിലയ്ക്കലിൽ വാഹന പാർക്കിംഗ് ഫീസ് ഈടാക്കാനുള്ള ‘ഫാസ്‌ടാഗ്’ സംവിധാനത്തിലെ അപര്യാപ്തത പരിഹരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഇടത്താവളങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വെർച്വൽ ക്യൂ വെബ്സൈറ്റിൽ ഇടത്താവളങ്ങളുടെ ലിസ്റ്റുണ്ടെന്നും ദേവസ്വംബോർഡ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...