തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ; മണ്ഡലപൂജ നാളെ

ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് അയ്യപ്പ സന്നിധിയിൽ ഇന്ന് … തുടർന്ന് വിശ്രമത്തിന് ശേഷം പുറപ്പെടുന്ന ഘോഷയാത്ര‍യെ വൈകിട്ട് അഞ്ചേക്കാലിന് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗികമായി സ്വീകരിക്കും.ഉച്ചക്ക് ഒന്നേകാലിന് ഘോഷയാത്ര പമ്പയിലെത്തും. 6.15ന് അയ്യപ്പ സന്നിധിയിൽ എത്തിക്കുന്ന തങ്ക അങ്കിയെ കൊടിമരച്ചുവട്ടിലും വരവേൽപ്പ് നൽകും. 6.30ന് തങ്കഅങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27ന് രാവിലെ ഒമ്പരവരെയാണ് നെയ്യഭിഷേകത്തിനുള്ള അവസരം. 10.30നും 11.30നും മധ്യേയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഇതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. 27ന് രാത്രി അടക്കുന്ന ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിന് ഡിസംബർ 30ന് വൈകീട്ട് അഞ്ചിന് തുറക്കും.
ശനിയാഴ്ച രാവിലെ ഏഴോടെയാണ് ശരണം വിളികൾ മുഴങ്ങി ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ തിരുവിതാംകൂർ മഹാരാജാവ് നടക്കുവെച്ച തങ്ക അങ്കിയും വഹിച്ചുള്ള രഥയാത്രക്ക് ആറന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ നിന്ന് തുടക്കമായത്.
വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ ദിവസത്തെ വിശ്രമം. ഞായറാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും തിങ്കളാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലും രാത്രി വിശ്രമിച്ചു.

Read More:- ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പമ്പ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...