മധ്യപ്രദേശിനെതിരെയുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. ഇംഗ്ലണ്ടിനെതിരെയുള്ള അന്താരാഷ്ട്ര ടി 20 മത്സരം നടക്കുന്നതിനാൽ സഞ്ജു സാംസൺ രഞ്ജി ടീമിൽ ഉൾപെട്ടില്ല. ജനുവരി 23 മുതൽ 26 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ മിന്നുന്ന പ്രകടനം ആണ് സച്ചിൻ ബേബി കാഴ്ച വെച്ചത്. സ്പിന്നറായ ഇ എം ശ്രീഹരിയും, പേസർ ഇ എം ഷറഫുദീനുമാണ് ടീമിലെ പുതുമുഖങ്ങൾ.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര അവസാനിച്ച ശേഷം രാഞ്ജിയുടെ നോക്ക് ഔട്ട് മത്സരങ്ങൾ കളിയ്ക്കാൻ സഞ്ജുവിനായേക്കും. നിലവിൽ ഗ്രൂപ്പിൽ ഹരിയാനക്ക് പിന്നിലായി 18 പോയിന്റോടെ രണ്ടാമതാണ്. ബി സി സി ഐ യുടെ നിയമപ്രകാരം അന്തരാഷ്ട്ര താരങ്ങൾ എല്ലാവരും ആഭ്യന്തര മത്സരങ്ങളും കളിക്കണം എന്നിരിക്കെ സഞ്ജു മറ്റു സംഭവവികാസങ്ങൾ ഒന്നുമില്ലെങ്കിൽ രഞ്ജിയിൽ കളിക്കാനാണ് സാധ്യത.