കുവൈത്ത് ആദരണീയനും സുസമ്മതനുമായ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം വിജയൻ നായർ കുറിച്ചു… കുവൈത്ത് എന്ന രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കും കുവൈത്ത് ജനതയുടെ നേട്ടത്തിനും മഹത്തായ സംഭാവനകൾ നൽകിയാണ് അമീറിന്റെ മടക്കം. കുവൈത്ത് ജനതക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിലും അമീറിന് കരുതലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് നവാഫ് കിരീടാവകാശിയായിരുന്ന നീണ്ട വർഷങ്ങളിലും അമീറായ ശേഷവും മലയാളികൾ അടക്കമുള്ളവർ ആ തണൽ അനുഭവിച്ചതാണ്.
ഇറാഖ് അധിനിവേശത്തിനു ശേഷവും കോവിഡ് കാലത്തും കുവൈത്തിനെ മുന്നോട്ടു നയിക്കുന്നതിൽ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിജയകരമായ പരിശ്രമങ്ങളുണ്ട്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയും വിശാല കാഴ്ചപ്പാടുകളിലൂടെയും രാജ്യം അഭൂതപൂർവമായ മാറ്റത്തിനും സർവതോന്മുഖമായ വളർച്ചക്കും സാക്ഷ്യം വഹിച്ചു.