തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിനെ പരിഹസിച്ച് സിപിഐഎം പി കെ ശ്രീമതി… കെപിസിസി എക്സിക്യൂട്ടീവ് അംഗം ടി ശരത് ചന്ദ്രപ്രസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്നലെ രാജിവച്ചിരുന്നു.. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.എന്നാൽ രാജിയിൽ കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പി കെ ശ്രീമതി. SALE കളം കാലിയാകുന്നു, ശരത്ചന്ദ്രപ്രസാദും പോയി എന്നായിരുന്നു പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്.കോൺഗ്രസ് 20 പാർലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും വീതിച്ചുനൽകിയിരുന്നു. എന്നാൽ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല ലഭിച്ചിരുന്നില്ല.
രാജിപ്രഖ്യാപനം സമ്മർദ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി നേതൃത്വത്തിന് രാജി നൽകുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നൽകിയത്.
കെ.പി.സി.സി നേതൃത്വം ശരത് ചന്ദ്രപ്രസാദുമായി ചർച്ച നടത്തുന്നുണ്ട്. ശരത് ചന്ദ്രപ്രസാദ് ബി.ജെ.പിയിൽ പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു.