സൽമാൻ ഖാന്റെ സഹോദരൻ വീണ്ടും വിവാഹിതനായി

നടനും സൽമാൻ ഖാന്റെ സഹോദരനുമായ അർബാസ് ഖാൻ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സഹോദരി അർപ്പിത ഖാന്റെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ.

വിവാഹ ചിത്രങ്ങൾ അർബാസ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവിതത്തിൽ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസയുമായ സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

അർബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. നടിയും നർത്തികയുമായ മല്ലൈക അറോറയാണ് ആദ്യ ഭാര്യ. 1998 ൽ വിവാഹിതരായ ഇവർ നീണ്ട 19 വർഷത്തിന് ശേഷം 2017 ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. പിതാവ് അർബാസ് ഖാന്റെ നിക്കാഹിൽ അർഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങൾ അർബാസ് ഖാൻ പങ്കുവെച്ചിരുന്നു.

Read more- സലാറിൽ പൃഥ്വിരാജിന്റെ പ്രതിഫലം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...