ബിജെപി വിട്ടു കോൺഗ്രെസ്സിലെത്തിയ സന്ദീപ് വാരിയർ ഇനി കോൺഗ്രസിന്റെ വക്താവായി പ്രവർത്തിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആണ് സന്ദീപ് വാര്യരെ വക്താവായി നിയമിച്ചത്. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ചു ചാനൽ ചർച്ചകളിൽ സന്ദീപ് സജീവമാകും. പാർട്ടി പുനഃ സംഘടനക്ക് ശേഷം കൂടുതൽ ചുമതലകൾ സന്ദീപ് വാര്യരെ തേടിയെത്താൻ സാധ്യതയുണ്ടെന്നാണു കരുതപ്പെടുന്നത്. പാലക്കാട് നഗരസഭയിൽ ഇടഞ്ഞു നിൽക്കുന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാനുള്ള കോൺഗ്രസ് നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.