പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്പായി കോൺഗ്രസ് അവരുടെ സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ചു ഒപ്പം ചേർത്ത ആളാണ് മുൻ ബി ജെ പി നേതാവായ സന്ദീപ് വാര്യർ. ബി ജെ പി യെ തള്ളിപറഞ്ഞുകൊണ്ടു സ്നേഹത്തിന്റെ കടയായ കോൺഗ്രസിലേക്ക് വന്നതിനു ശേഷം ബി ജെ പി യെ പലകാര്യങ്ങളിലും സന്ദീപ് നിശിതമായി വിമർശിച്ചിട്ടുണ്ട്. ബി ജെ പി യിൽ നിന്നും താൻ നേരിട്ട അവഗണനയും അതിനുള്ളിൽ നടക്കുന്ന വിദ്വെഷ ചർച്ചകളും എല്ലാമാണ് തന്നെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ യുവമോർച്ചക്കെതിരെ വിമർശനവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്.
“പാലക്കാട് ബ്രൂവറി വരുന്നതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ സമരവുമായി മുൻപോട്ടു പോകുമ്പോൾ മോർച്ചക്കാരെ ആ വഴിക്ക് കാണാനില്ല. തന്നെ കൊന്നുകളയും എന്ന് കൊലവിളി നടത്തിയ മോർച്ചയ്ക്കു അതിന്റെ പത്തിലൊന്നു ആത്മാര്ഥതയുണ്ടെങ്കിൽ എന്തുകൊണ്ട് ജനങ്ങളെ ബാധിക്കുന്ന ഈ വിഷയത്തെ മിണ്ടാതെ ഇരിക്കുന്നു? അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ ഈ പോസ്റ്റ് കണ്ടെങ്കിലും കുറച്ച ആളെ വിളിച്ചു പ്രതിഷേധിക്കുമെന്നു പ്രതീക്ഷിക്കുന്നു” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.