ലക്ഷ്മി രേണുക
കേരളത്തിലെ മിക്ക വീടുകളിലെയും മുറ്റത്ത് കാണുന്ന ഒരു ചെടിയാണ് ശംഖ്പുഷം. കാഴ്ചയിൽ സാധാരണ പുഷ്പങ്ങളെക്കാൾ തികച്ചും വ്യത്യസ്തമാണ് ശംഖ്പുഷം. എല്ലാം ഏറെ ഭംഗിയുമാണ്. വീടിന്റെ കിഴക്ക് ഭാഗത്ത് ശംഖ്പുഷം നിൽക്കുന്നതും അത് കാണുന്നതും ഐശ്വര്യമാണെന്നാണ് ഐതീഹ്യം വെള്ളയും നീലയും നിറങ്ങളിലാണ് ശംഖ്പുഷം കാണപ്പെടുന്നത്. ഇത്രയേറെ ഭംഗിയുള്ള ശംഖ്പുഷത്തിന് ഏറെ ഔഷധ ഗുണങ്ങൾ ഉണ്ടെന്ന് അറിയാമോ? ശംഖ്പുഷത്തിൽ നീല നിറത്തിലുള്ള ശംഖ്പുഷത്തിനാണ് ഔഷധ ഗുണമുള്ളത്.
ശരീരത്തിന് ഏറെ ഗുണം ചെയുന്നതാണ് ശംഖ്പുഷം. എന്നാൽ ഇതങ്ങനെ വെറുതേ കഷിക്കാൻ സാധിക്കില്ലല്ലോ… അതുകൊണ്ട് 5,6 (നീല) ശംഖ്പുഷം പറിച്ചെടുക്കുക. ശേഷം അവ വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു കഴിയിമ്പോൾ കിട്ടുന്ന നീല ജലം അരിച്ചെടുത്ത് ചെറുചൂടോടെ
കുടിക്കാവുന്നതാണ്. ഇതിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ചു കഴിക്കുന്നതും ഗുണം ചെയും.
ഗുണങ്ങൾ
- അമിതമായ കുടവയർ കുറയ്ക്കാം
- ഗർഭിണികൾ ഉപയോഗിക്കുന്നത് ഗുണം ചെയും
- പ്രസശേഷം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം
- ഓർമ്മ ശക്തിക്ക് ഉത്തമം
- ശരീര സൗന്ദര്യത്തിനും മുഖ സൗന്ദര്യത്തിനും ഉപയോഗിക്കാം