തിരുവനന്തപുരം: സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതി ചേർക്കൽ തന്നെ കരുതിക്കൂട്ടി അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് മുൻ മന്ത്രി വി എസ് ശിവകുമാർ. കേസിൽ പ്രതി ചേർത്ത നടപടി രാഷട്രീയ പ്രേരിതമെന്നും അദ്ദേഹം പറഞ്ഞു. 16 വര്‍ഷം മുമ്പ് താന്‍ ഉദ്ഘാടനം ചെയ്ത സൊസൈറ്റിയാണ്. അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു. ആരൊക്കെയാണ് നിക്ഷേപകര്‍ എന്നറിയില്ല.പൊലീസ് മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല.. പരാതി ലഭിച്ചാൽ ഉടൻ പ്രതിചേർക്കുന്ന നടപടി വിചിത്രമെന്നും വി എസ് ശിവകുമാർ പറഞ്ഞു.
എന്നാൽ വിഎസിന്റെ വാദമ വസ്തുതാ വിരുദ്ധമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഒത്തുതീർപ്പിന്റെ ഭാഗമായി 14 ലക്ഷം രൂപ തനിക്ക് എത്തിച്ചുനൽകിയെന്നും പരാതിക്കാരനായ മധുസൂദനൻ വെളിപ്പെടുത്തി.